Wednesday 16 October 2013

അയ്യപ്പനും ഓന്റെ മാലാഖയും..

അയ്യപ്പന് വയസ്സായി എന്ന് മനസ്സിലാകാത്ത ഒരാളേ ഉണ്ടായിരുന്നുള്ളൂ,
അയ്യപ്പന്‍ തന്നെ..!
അയാളുടെ വയസ്സ് എണ്ണിയെണ്ണി അസ്വസ്ഥരായ മക്കളും, മരുമക്കളും ഒടുവില്‍ കണ്സല്ട്ടന്റ് 
ഏജന്‍സിയെ വിളിച്ചു കാര്യങ്ങള്‍ തീരുമാനിച്ചു.അങ്ങനെ ഒരു ദിവസം വൃദ്ധസദനത്തിലേക്ക് അയാളെയും വഹിച്ചു മൂത്ത മോന്റെ കാറ് 
ചീറിപ്പാഞ്ഞു.
കുറെ നാള്‍ കൂടി യാത്ര ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു അയ്യപ്പന്‍. സൈഡ്മിററിന് 
അപ്പുറത്ത് പുകപോലെ തെളിഞ്ഞ മാലാഖയോട് അയ്യപ്പന്‍ മന്ത്രിച്ചു: 'ന്നെ സ്കൂളില്‍ ചേര്‍ക്കാന്‍ പോകാ..!'
മാലാഖ ചിരിച്ചില്ല. പക്ഷെ അയ്യപ്പന്‍ ചിരിച്ചു.
പണ്ട് സൈക്കിള്‍ ഉരുട്ടിത്തേഞ്ഞ മലമടക്കുകളിലൂടെ തെന്നിപ്പായുന്ന കാറില്‍ അയാള്‍ ബാല്യകാലതിലേക്ക് പുനര്‍ജനിച്ചു. അയാളെ ചേര്‍ക്കാനുള്ള നക്ഷത്രസദനതിലെക്കുള്ള ഡോണേഷന്‍ കൂടുതലാണെന്ന വാദപ്രതിവാദങ്ങളുമായി മുന്‍സീറ്റില്‍ ഇരുന്നിരുന്ന മക്കള്‍ ആ ചിരിയുടെ ആഘാതത്തില്‍ ഒന്ന് ഞെട്ടി. അച്ഛന് വട്ടായോ?
മലയിറങ്ങി താഴ് വാരത്തെ അത്യാധുനിക ഓള്‍ഡ്‌ ഏജ് ഹോമിലേക്ക് വണ്ടി തിരിയുമ്പോള്‍ 
അയാളുടെ പനിനീര്‍പൂ പോലത്തെ ആത്മാവുമായി മാലാഖ ആകാശം കയറാന്‍ തുടങ്ങിയിരുന്നു.

...ശുഭം...




4 comments:

  1. സൈക്കിള്‍ ഉരുട്ടിത്തേഞ്ഞ മലമടക്കുകളിലൂടെ നല്ല അവതരണം

    ReplyDelete